Latest NewsIndia

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം: ഏഴ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചതായി എ എൻ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയിൽ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ഡൽഹി ഫയർ സ്റ്റേഷനിൽ എത്തുന്നത്.

16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി എ എൻ ഐ റിപ്പോർട്ടു ചെയ്യുന്നു. തീപ്പിടിത്തത്തിന് കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button