Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു. ഹിന്ദു പുരാണങ്ങളില്‍ പുണ്യഭൂമി എന്നറിയപ്പെടുന്ന വൃന്ദാവന്‍ നഗരിയിലാണ് ആകാശം മുട്ടെ ഉയരമുള്ള ക്ഷേത്രം ഒരുങ്ങുന്നത് .

Read Also: 24 മണിക്കൂറിനിടെ അപകടത്തില്‍ മരിച്ചത് 51 പേര്‍: സമീപകാലത്തെ ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ

വൃന്ദാവന്‍ പൈതൃക മന്ദിരം അല്ലെങ്കില്‍ വൃന്ദാവന്‍ ചന്ദ്രോദയ മന്ദിര്‍ എന്നറിയപ്പെടുന്ന നിര്‍ദിഷ്ട ക്ഷേത്രം ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ നിര്‍മിതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് വിശ്വാസത്തിന്റെയും ഭക്തിയുടെയും വെളിച്ചമായി വര്‍ത്തിക്കുന്ന വൃന്ദാവനത്തിന് ഇത് കൂടുതല്‍ മാറ്റേകും . റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 80 മില്യണ്‍ ഡോളര്‍ ആണ് അതായത് 668.64 കോടി രൂപയാണ് നിര്‍മ്മാണത്തിന് ചെലവ് വരിക.

വൃന്ദാവന്‍ ഹെറിറ്റേജ് ടവറിലെ നാല് പ്രധാന ക്ഷേത്രങ്ങളും മറ്റ് മൂന്ന് ക്ഷേത്രങ്ങളും ശ്രീല പ്രഭുപാദയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന സ്മാരകവും ഉള്‍പ്പെടെ അഷ്ടഭുജാകൃതിയിലാകും രൂപകല്‍പ്പന . വിശാലമായ ക്ഷേത്ര സമുച്ചയത്തില്‍ നിരവധി സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നു. ഒരേസമയം 3,000 കാറുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് അടക്കം ഇവിടെ ഒരുക്കും. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button