Latest NewsKeralaNews

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്, നിഷമോളും ഷാജിയും നിരന്തരം വഴക്കായിരുന്നുവെന്ന് നാട്ടുകാര്‍

മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോള്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Read Also: ചില്‍ഡ്രന്‍സ് ഹോമിലാക്കിയ പെണ്‍കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ല: 2018ന് ശേഷം കുട്ടിയെ കുറിച്ച് വിവരമില്ലെന്ന് അമ്മ

കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാര്‍ട്ടേഴ്സിലേക്ക് മാറിയിട്ട്. ക്വാര്‍ട്ടേഴ്സിന്റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചുങ്കത്തറയിലെ ഭര്‍ത്തൃവീട്ടില്‍ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുന്‍പാണ് നിഷമോള്‍ മാതൃവീടായ കറുകമണ്ണയില്‍ എത്തിയത്.
കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.

മാസങ്ങളായി ഇവര്‍ തമ്മില്‍ വഴക്ക് പതിവാണ്. വഴക്ക് പതിവായതോടെ സ്റ്റേഷന്‍ മുഖേനയും മറ്റും പറഞ്ഞു തീര്‍ക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ മാസം 30ന് ഇവര്‍ ചുങ്കത്തറയിലെ വീട്ടിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചിരുന്നതായും പറയുന്നു. രണ്ടു ദിവസമായി ഷാജി നിഷയ്‌ക്കൊപ്പം ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടും നിഷയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ഷാജി നിഷയെ മര്‍ദ്ദിക്കുന്നതും വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു പിറകില്‍ വെട്ടുകയും ചെയ്തത്.

പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഇവര്‍ക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം നല്‍കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല. നിഷയെ വെട്ടിയ ശേഷം ഭര്‍ത്താവ് ഷാജി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button