KeralaLatest News

മുതലപ്പൊഴിയിൽ വീണ്ടും അപകടം: വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞപകടം. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

രക്ഷപ്പെടുത്തിയതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാള്‍ കടലില്‍ വീണു. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.

മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ മാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. ഒരു മാസത്തിനിടയിലാണ് വീണ്ടും അപകടം. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണ്‍(64) ആണ് അന്ന് മരിച്ചത്. മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button