KeralaLatest NewsNews

കെ മുരളീധരന്റെ തോല്‍വി വിവാദം, ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍: കൂട്ടകരച്ചിലുമായി പ്രവര്‍ത്തകര്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തില്‍ ജോസ് വളളൂര്‍ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിന്‍സെന്റും അറിയിച്ചു.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് സിനിമാ ലോകം: ഷാരൂഖ് ഖാനും അക്ഷയ് കുമാറും രാഷ്ട്രപതി ഭവനില്‍ എത്തി

അതേസമയം, ഡിസിസി ഓഫീസില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജോസ് വള്ളൂരിന്റെ രാജിയില്‍ പ്രവര്‍ത്തകര്‍ കരയുന്നതാണ് കാണുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ജോസേട്ടനാണെന്ന് പറയാന്‍ ഒരിക്കലും കഴിയില്ലെന്നാണ് പ്രവര്‍ത്തകരുടെ ഭാഗം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button