Latest NewsIndiaNews

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പാര്‍ട്ടി നേതാവിന്റെ ഭാര്യ കാമുകനൊപ്പം പോയി: യുവതിക്കും കാമുകനും മര്‍ദ്ദനം

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഇറങ്ങിപ്പോയി എന്നാരോപിച്ച് യുവതിയെയും യുവാവിനെയും ജനക്കൂട്ടം നോക്കി നില്‍ക്കെ ക്രൂരമായി മര്‍ദ്ദിച്ച് തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് താജ്മൂലാണ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ പ്രവൃത്തി സമൂഹത്തിനു യോജിച്ചതല്ലെന്നും മര്‍ദനത്തില്‍ തെറ്റു പറയാനാവില്ലെന്നും വ്യക്തമാക്കി തൃണമൂല്‍ എംഎല്‍എയും രംഗത്തെത്തി.

Read Also: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു: ക്രൂര മർദനമേറ്റ കുട്ടി ആശുപത്രിയിൽ

യുവതി ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പൊതുമധ്യത്തില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തിയ ശേഷം പാര്‍ട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും ഏറെ നേരം അടിച്ചു. അടികൊണ്ട് വീണ സ്ത്രീയെ നിലത്തിട്ടു ചവിട്ടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ തന്നെയാണു പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷവും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button