Latest NewsKeralaNews

മാവോയിസ്റ്റ് നേതാവ് സോമന്‍ തീവ്രവാദ വിരുദ്ധ സേനയുടെ പിടിയില്‍

കൊച്ചി: മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇന്നലെ രാത്രിയോടെ തീവ്രവാദവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാന്‍ഡറാണ് സോമന്‍. കല്‍പ്പറ്റ സ്വദേശിയായ ഇയാള്‍ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്.

Read Also: എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരും:സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി വെള്ളാപ്പള്ളി

എറണാകുളത്തേക്ക് കൊണ്ടുവന്ന സോമനെ എ.ടി.എസ് ചോദ്യം ചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പേരില്‍ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘത്തിലെ അംഗമാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button