Latest NewsIndiaNews

പിതാവിന്റെ സഹോദരീഭര്‍ത്താവുമായി അവിഹിത ബന്ധം, ഇതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത 22കാരിയെ അമ്മാവന്‍ കൊലപ്പെടുത്തി

ലക്നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. മാന്‍സി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോദരീഭര്‍ത്താവ് മണികാന്ത് ദ്വിവേദി അറസ്റ്റിലായത്.

Read Also: കടലിനടിയിലൂടെ മൂന്ന് കേബിള്‍ ലൈനുകള്‍, 5 മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും

ഇരുവരും തമ്മില്‍ ഏറെക്കാലമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടെ യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് മണികാന്ത് ദ്വിവേദി പൊലീസിനോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യുവതി കൊല്ലപ്പെടുന്നത്. മണികാന്തും മാന്‍സി പാണ്ഡെയും തമമില്‍ ഏറെ നാളായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി മാന്‍സി അമ്മായിയുടെ വീട്ടിലെത്തിയിരുന്നു. പിതാവ് രാംസാഗര്‍ പാണ്ഡെയാണ് പെണ്‍കുട്ടിയെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. പിന്നീട് പാണ്ഡെയെ ഫോണില്‍ വിളിച്ച മണികാന്ത് മാന്‍സിയെ കാണാനില്ലെന്നും അവള്‍ ഒളിച്ചോടിയെന്നും പറഞ്ഞു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് രാംസാംഗര്‍ പാണ്ഡെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

മണികാന്തിനെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മാന്‍സിയുമായി രണ്ടുവര്‍ഷമായി ബന്ധം ഉണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചു. അടുത്തിടെ മാന്‍സിയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം മാന്‍സി മണികാന്തിനോട് പറഞ്ഞു. എന്നാല്‍ മണികാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് മാന്‍സിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വഴങ്ങിയില്ല. തുടര്‍ന്നാണ് രക്ഷാബന്ധന്‍ ദിവസം വീട്ടിലെത്തിയ മാനസിയെ മണികാന്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഉപേക്ഷിച്ചു. മാന്‍സിയുടെ മൊബൈല്‍ ഫോണ്‍ ഒരു ബസിനുള്ളില്‍ ഒളിപ്പിക്കുകയും ചെയ്ത് പൊലീസ് അന്വേഷണം വഴി തെറ്റിക്കാനും നോക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button