പാലക്കാട്: കടയില്‍ നിന്ന് സാധനം വാങ്ങാൻ എത്തിയ 17-കാരന് പൊലീസിന്റെ ക്രൂര മർദ്ദനം. പാലക്കാട് നെന്മാറയിലാണ് സംഭവം. ആള്‍വാശേരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.
കടയില്‍ നിന്ന് സാധനം വാങ്ങാൻ എത്തിയ വിദ്യാർത്ഥിയെ അടുത്തേക്ക് വിളിച്ച പോലീസുകാർ തലമുടിയില്‍ പിടിച്ചുവലിച്ച് ജീപ്പിന്റെ ഡോറിനുളളിലൂടെ തല മാത്രം അകത്തേക്ക് ഇട്ട് മർദ്ദിച്ചുവെന്നാണ് ആരോപണം. കുട്ടിയെ എസ്‌ഐ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍, മർദ്ദിച്ചിട്ടില്ലെന്നും വിവരം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വാദം. നെന്മാറ സ്റ്റേഷനിലെ എസ്‌ഐ രാജേഷിനെതിരെയാണ് ആരോപണം. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments