തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരന്‍ ആരോപിച്ചു.
Read Also; ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു: അപകടം പരിശീലന പറക്കലിനിടെ
കഴിഞ്ഞ ഏപ്രില്‍ 17 ന് ഞാനിത് പറഞ്ഞതാണ്. കരുവന്നൂര്‍ വിഷയത്തിലടക്കം ഭയന്നായിരുന്നു സിപിഎം നീക്കം. ഈ കേസില്‍ പ്രതികള്‍ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. വിഷയം ഒത്തുതീര്‍ക്കാനായിരുന്നു സുരേഷ് ഗോപിയെ സിപിഎം സഹായിച്ച് വിജയിപ്പിച്ചത്. എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും പൂരം കലക്കിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
Post Your Comments