Kerala

പാർസൽ വാങ്ങാൻ വന്ന യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു; യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ ഉടമയ്ക്കും അവിടെ ജോലി ചെയ്തിരുന്ന ഒരാളിനും ഭക്ഷണം കഴിക്കുകയായിരുന്ന ഒരു യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു. തിരൂർ മൂച്ചിക്കലിലെ ഹോട്ടലിലാണ് സംഭവം. അക്രമം നടത്തിയ രണ്ടു യുവാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.

തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിൽ തിങ്കളാഴ് രാത്രി ഒമ്പതരയോടെ യാണ് സംഭവം നടന്നത്. പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് ഹോട്ടൽ അടിച്ചുതകർക്കുകയും ചെയ്തു.

ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനും പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button