കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.
read also; ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; തിരുവനന്തപുരത്ത് ആള് മരിച്ചു
നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷ സേനയും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് സംശയം. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments