Latest NewsKeralaNews

അര്‍ജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി: അന്തിമോപചാരമര്‍പ്പിക്കാൻ കാത്ത് നിന്ന് ജനങ്ങൾ

കാർവാർ എം.എല്‍.എ. സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കും.

കാസർകോട്: പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെ, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി.

പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു.

read also: സ്‌കൂളിന് നല്ലത് വരാനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി: സ്‌കൂൾ ഡയറക്‌ടറും അദ്ധ്യാപകരും അറസ്റ്റില്‍

72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾള്‍ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്. കാർവാർ എം.എല്‍.എ. സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button