Latest NewsKeralaNewsIndia

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ രക്തസ്രാവം: ഹോസ്പിറ്റലിൽ എത്തിക്കാതെ ഓണ്‍ലൈനില്‍ മരുന്ന് തിരഞ്ഞ് കാമുകന്‍

നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

അഹമ്മദാബാദ്: ഹോട്ടലില്‍ വെച്ച്‌ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. സെക്‌സിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവാണ് അമിത രക്തസ്രാവത്തിന് കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

read also: ‘ഭാര്യയുടെ കിടപ്പറ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്’: നടനെതിരെ കടുത്ത ആരോപണങ്ങളുമായി കുക്കു

സെപ്തംബര്‍ 23 ന് ഗുജറാത്തിലേ നവ്‌സാരി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച്‌ 23കാരിയായ യുവതിയാണ് മരണപ്പെട്ടത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായത് ഇരുവരെയും ഭയപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം, രക്തസ്രാവത്തിന് പ്രതിവിധി കാമുകന്‍ ഓണ്‍ലൈനില്‍ തേടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രക്തസ്രാവത്തെ തുടർന്ന് യുവതി ബോധരഹിതയായി. പരിഭ്രാന്തനായ യുവാവ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായും പൊലീസ് പറയുന്നു. യുവതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ 26 കാരനായ യുവാവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button