Latest NewsKeralaNews

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം തടവ്

2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

മലപ്പുറം: പ്രായപൂ‌ർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് 12 വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. 19കാരനായ സഹോദരന്റെ പീഡനത്തിനിരയാവുന്നത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. കേസിന്റെ വിചാരണവേളയില്‍ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.

read also: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

123 വർഷം തടവിന് പുറമെ പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവ‌ർത്തനത്തിനായി വിനിയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button