
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം പ്രശ്നം ബി ജെ പി രാഷ്ട്രീയത്തിന് ഉപയോഗിച്ചു. മുനമ്പം ബിജെപിക്ക് ഇപ്പോൾ ഒരു ബൂംറാങായി. കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മുനമ്പത്ത് ശാശ്വത പരിഹാരത്തിന് സംസ്ഥാന സർക്കാർ മുന്നോട്ട് പോയി.
വഖഫ് നിയമ ഭേദഗതി പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കി. ജനങ്ങളുടെ ആശങ്ക മുതലെടുത്തുള്ള നീക്കമാണ് ഇപ്പോൾ ബി ജെ പി നടത്തുന്നത്. മുനമ്പം നിവാസികൾക്ക് നിയമപരിരക്ഷ ലഭിക്കണം. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മുനമ്പം പ്രശ്നത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു കൃത്യമായ മറുപടിനൽകിയില്ല. പുതിയ നിയമം മുനമ്പംകാരെ എങ്ങിനെ സഹായിക്കുമെന്നതിന് കൃത്യമായ മറുപടി നൽകിയില്ല. പുതിയ നിയമം മുനമ്പം വിഷയത്തിൽ ബാധകമാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമത്തിലെ വ്യവസ്ഥകൾ അനുകൂലമാകുമെന്നും മന്ത്രി അറിയിച്ചു.
മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു. കാരണം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം.
വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമഭേദഗതിയിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Post Your Comments