
അതിശക്ത മഴയ്ക്കും കാറ്റിനുമിടയിൽ വീടിൻ്റെ മേൽക്കൂരയിൽ മരം വീണതിനെ തുടർന്ന് ഡൽഹിയിൽ നാല് പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണ സംഭവം. 26 വയസ്സുള്ള ജ്യോതിയും മൂന്ന് മക്കളുമാണ് മരിച്ചത്.
അഗ്നിശമന സേനയെത്തി നാല് പേരെയും ജാഫർപൂർ കലാനിലെ ആർടിആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നവരിൽ ജ്യോതിയുടെ ഭർത്താവ് അജയ് മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments