Latest NewsKeralaNews

9 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് ഉറ്റ ബന്ധു

മലപ്പുറം: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വർഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പീഡനത്തിനിരയായ ബാലികയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിൻ്റെ സഹോദരനായ 36 കാരനെയാണ് ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. മഞ്ചേരി സ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിൽ പ്രതിക്ക് ശിക്ഷ വിധിച്ചു.

2022 സെപ്റ്റംബർ 20ന് വൈകുന്നേരം ആറു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ വീട്ടിലെത്തിയ ബാലികയെ ഫാൻസി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രോസിക്യൂഷൻ കേസ്. മറ്റൊരു ദിവസവും സമാനമായ രീതിയിൽ കുട്ടിയെ പീഡനത്തിനിരയാക്കിയതായും പരാതിയുണ്ട്.

പിന്നീട് ബന്ധുവീട്ടിലേക്ക് പോകാൻ കുട്ടി വിമുഖത കാണിച്ചപ്പോൾ കാര്യം അന്വേഷിച്ച അമ്മയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അമ്മ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും അരീക്കോട് പോലീസ് നേരിട്ട് കുട്ടിയെ മൊഴിയെടുക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button