
യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. പിടിയിലായത് തിരുവനന്തപുരം നേമം സ്വദേശി അനീഷാണ്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിൻ്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം ഇന്ന് കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമാ പ്രവർത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി നവംബർ ഗേറ്റ് സമീപത്തുവെച്ചാണ്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചു. തുടർന്ന് നദീഷ് നാരായണൻ്റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഏറെ നാളായി ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചു.
Post Your Comments