
കൊച്ചി: തെരഞ്ഞെടുപ്പുപോരാട്ടങ്ങളിലേക്ക് കടക്കാനിരിക്കെ കേരളത്തിൽ കോൺഗ്രസിന് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. കെപിസിസിയുടെ പുതിയ പ്രസിഡന്റായി ആന്റോ ആന്റണിയുടെ നിയമനം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഇന്നുരാത്രി ഉണ്ടാകുമെന്നാണ് സൂചന.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും പാർട്ടി ആസ്ഥാനത്ത് നടക്കുന്ന നിർണായ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സുധാകരനെ അറിയിച്ചിരുന്നുവെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകരന്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.
Post Your Comments