International

സ്പേസ് എക്സിൻ്റെ വിക്ഷേപണ സ്ഥലമായ തെക്കൻ ടെക്സസിലെ ബോക്ക ചിക്ക നഗരത്തിന് ഇനി സ്റ്റാർബേസ് എന്ന് പേര്

ടെക്സസ്: യുഎസിലെ ടെക്സസിൽ ഇലോൺ മസ്കിന്റെ മോഹം സഫലമാകുന്നു. സ്പേസ് എക്സ് റോക്കറ്റ് കമ്പനിയുടെ വിക്ഷേപണസ്ഥലം കൂടിയായ തെക്കൻ ടെക്സസിലെ ബോക്ക ചിക്ക നഗരത്തിന് സ്റ്റാർബേസ് എന്ന കിടിലൻ പേരുമായി. അംഗീകാരം നൽകാനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലം മസ്കിന് അനുകൂലം.

കാമറൺ കൗണ്ടി തിരഞ്ഞെടുപ്പു വിഭാഗം നടത്തിയ വോട്ടെടുപ്പിൽ സ്റ്റാർബേസ് നഗരത്തിനായി 212 പേർ അനുകൂല വോട്ട് രേഖപ്പെടുത്തിയപ്പോൾ എതിർത്തത് 6 പേർ മാത്രം. നിവാസികളിൽ ഭൂരിഭാഗവും മസ്കിന്റെ കമ്പനിയിലെ ജീവനക്കാർ തന്നെ. സ്പേസ് എക്സ് നൽകുന്ന തൊഴിലവസരങ്ങളും നിക്ഷേപവും തന്നെയാണ് സ്റ്റാർബേസിന്റെ ഐശ്വര്യം. ഇങ്ങനെയൊരു കമ്പനി നഗരം രൂപം കൊള്ളുന്നതിനെതിരെ വിമർശനവുമുണ്ട്. പ്രദേശം കൂടുതലായി മസ്കിന്റെ നിയന്ത്രണത്തിലാകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.

shortlink

Post Your Comments


Back to top button