
ഇടുക്കി: ശക്തമായ മഴയ്ക്ക് പിന്നാലെ മൂന്നാര്‍ ദേവികുളം റൂട്ടില്‍ ഗ്യാപ്പ് റോഡിന് സമീപം പാതയോരത്തു നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചു. വളരെ ഉയരത്തിലുള്ള മണ്‍തിട്ടയില്‍ നിന്നും അടര്‍ന്ന് വീണ പാറക്കല്ലുകള്‍ റോഡില്‍ വീണ് ചിതറി. ഈ സമയം സംഭവസ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
മധ്യവേനല്‍ അവധിക്കാലമായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഗ്യാപ്പ് റോഡിലേക്ക് എത്തുന്നുണ്ട്. മഴക്കാലങ്ങളില്‍ ഗ്യാപ്പ് റോഡ് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട്.
Post Your Comments