
സംസ്ഥാനത്ത് കോളറ മരണം. കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി.ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ മരണം. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയും നേരത്തെ കോളറ ബാധിച്ച് മരിച്ചിരുന്നു.
Post Your Comments