KeralaLatest NewsNews

തിരുവനന്തപുരത്തെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരത്തെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണം. മനുഷ്യാവകാശ കമ്മിഷൻ ചെയ്ത പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെതാണ് ഉത്തരവ്. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.

ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമപ്രകാരം ലൈസന് സുണ്ടോ എന്ന് പരിശോധിക്കണം. ആശുപത്രിയുടെ ഉടമസ്ഥൻ ആരെന്നും അവരുമായി പങ്കുചേരണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി നീതുവിൻ്റെ വിരലുകളാണ് കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് മാറ്റിയത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് നീതു കോസമറ്റിക്ക് ആശുപത്രിയിൽ വയറ്റിലെ കൊഴുപ്പുമാറ്റാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23ന് വീട്ടിലേക്ക് തിരികെ വന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ഗുരുതരാവസ്ഥയിലായ നീതു 22 ദിവസം വെൻ്റിലേറ്ററിൽ കിടന്നു. അണുബാധയെ തുടർന്ന് നീതുവിൻ്റെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകളാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button