
കൊച്ചി : തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിമാരെയും പാര്‍ട്ടിയെയും പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
എം എം വര്‍ഗീസ്, എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെ പ്രതികളാക്കി. അന്തിമ കുറ്റപത്രത്തില്‍ പ്രതിയാക്കപ്പെട്ടത് സിപിഎം പാര്‍ട്ടി ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ പ്രവര്‍ത്തകരാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികളെ കൂടി ചേര്‍ത്തി.
കേസില്‍ മൊത്തം പ്രതികള്‍ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ സ്വത്തുക്കളില്‍ നിന്നും ഇഡി കണ്ടുകെട്ടിയത് 128 കോടിയാണ്.
Post Your Comments