
കൊച്ചി : എറണാകുളത്ത് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവര്‍ച്ച ചെയ്ത അഞ്ചംഗ സംഘം പിടിയില്‍. കവര്‍ച്ച നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്പാവൂര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.
പോഞ്ഞാശ്ശേരി സ്വദേശികളായ റിന്‍ഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസില്‍, സലാഹുദ്ദീന്‍, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തൊഴിലാളികളെ ഭീഷണിപ്പെടുത്തി 37,000 രൂപ കവര്‍ച്ച ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments