KeralaLatest NewsNews

അടുത്ത 3 മണിക്കൂറില്‍ അതി തീവ്രമഴ: 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. അടുത്ത 3 മണിക്കൂറില്‍ മാത്രം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മറ്റെല്ലാ ജില്ലകളിലും അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ടാണ്.

 

ശക്തമായ കാറ്റില്‍ കൊല്ലം ചാത്തന്നൂര്‍ നാഷണല്‍ ഹൈവേയില്‍ മരം കടപുഴകി സമീപത്തെ കടയ്ക്ക് മുകളിലേക്ക് ചാഞ്ഞു. വൈദ്യുതി ബന്ധം തടസപ്പെട്ടതോടെ പരവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കുകയാണ്. അഞ്ചലില്‍ കടകളുടെ ബോര്‍ഡുകള്‍ നിലംപൊത്തി. ഒരു ബോര്‍ഡ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ചില്ല് തകര്‍ന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button