KeralaLatest NewsNews

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു : മൃതദേഹം കണ്ടെത്തിയത് പൂവാർ ഭാഗത്ത് നിന്ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയില്‍ തദയൂസ് ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.

അപകടത്തില്‍ ഒരാളെ കാണാതായി. തദയൂസിന്റെ മൃതദേഹം പൂവാര്‍ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇരയിമ്മന്‍ തുറയില്‍ സെറ്റല്ലസിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന മുത്തപ്പന്‍, രജിന്‍, പുഷ്പദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ലയില്‍ വീടുകളില്‍ വെള്ളം കയറി. എഴുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കൊല്ലം ജില്ലയിലും വ്യാപക നാശനഷ്ടമുണ്ടായി. വിവിധയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button