KeralaLatest NewsNews

ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു സുവിൻ. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പേഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ പരിശോധനയിലാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button