KollamNattuvarthaLatest NewsKeralaNews

വിദ്യാർഥിനിക്ക് മർ​ദനം : ആക്രമണം സൃഹുത്തുക്കൾക്കൊപ്പം കോളജിന് സമീപം നിൽക്കവെ

സുഹൃത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനികളെ അസഭ്യം പറയുകയും തുടർന്ന്​ മർദിക്കുകയുമായിരുന്നു

ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിന് സമീപം സൃഹുത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനിക്ക് നേരെ മർദനം. പുന്നക്കാട് സ്വദേശികളായ യുവാക്കളാണ് യുവതിയെ മർദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നിന്ന വിദ്യാർഥിനികളെ അസഭ്യം പറയുകയും തുടർന്ന്​ മർദിക്കുകയുമായിരുന്നു.

Read Also: പ്ര​കൃ​തി​ വി​രു​ദ്ധ പീ​ഡ​നം : രണ്ടുപേർ അറസ്റ്റിൽ, ഒരാൾക്കെതിരെ പോക്സോ കേസും

പരിക്കേറ്റ പെൺകുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ സുഹൃത്തുക്കളുടെ മർദനത്തിൽ ആക്രമിച്ച യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്​.

നിലവിൽ ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇരു വിഭാഗവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button