Latest NewsNewsIndia

പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് കൂടുതല്‍ നികുതിയിളവ്: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യുഡല്‍ഹി : പഴയ വാഹനം പൊളിക്കുന്നവര്‍ക്കു കൂടുതല്‍ നികുതിയിളവു നല്‍കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മാരുതി സുസുക്കി ടൊയോറ്റ്‌സുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാജ്യത്തെ ആദ്യ വാഹനം പൊളിക്കല്‍- റീസൈക്കിള്‍ കേന്ദ്രം നോയിഡയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

Read Also : ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം: ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന പുസ്തകവുമായി ജിഹാദികൾ പിടിയിൽ

പഴയ സ്വകാര്യവാഹനം പൊളിക്കുന്നവര്‍ക്ക് 25%, വാണിജ്യ വാഹനം പൊളിക്കുന്നവര്‍ക്ക് 15% എന്നിങ്ങനെയാണ് നികുതിയിളവ് നല്‍കാനുള്ള തീരുമാനം. പുതിയ വാഹനം വാങ്ങുമ്പോള്‍ നികുതിയിളവ് ലഭിക്കുന്ന പദ്ധതി അടുത്ത ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ കൂടുതല്‍ നികുതിയിളവുകള്‍ നല്‍കുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്

ഒരു ജില്ലയില്‍ 3-4 പൊളിക്കല്‍ കേന്ദ്രം വീതം തുറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200-300 പൊളിക്കല്‍-റീസൈക്ലിങ് കേന്ദ്രങ്ങള്‍ ആരംഭിക്കും. 7.5 ലക്ഷം കോടി രൂപയുടേതാണ് രാജ്യത്തെ വാഹന വിപണി. ഇത് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടിയായി മാറ്റുകയാണ് ലക്ഷ്യം- കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button