KozhikodeKeralaNattuvarthaLatest NewsNews

അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചു : തടയാനെത്തിയ വീട്ടമ്മയ്ക്ക് നേരെ ആക്രമണം

കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

കോഴിക്കോട് : അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചത് ചോദ്യം ചെയ്ത് വീട്ടമ്മക്ക് നേരെ സംഘം ചേർന്ന് ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം. തന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നത് തടഞ്ഞതാണ് അക്രമ കാരണമെന്ന് ലിഷ പറഞ്ഞു.

Read Also : ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല : പരാതിയുമായി വീട്ടമ്മ

തര്‍ക്കത്തിനിടെ മണ്‍വെട്ടി കൊണ്ടുള്ള ആക്രമണത്തില്‍ വീട്ടമ്മയുടെ തലക്ക് പരുക്കേറ്റു. തുടർന്ന് ലിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button