KeralaLatest NewsNews

മരുമകന്‍ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്‌: റിയാസിനെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍‍

ലോക സംസ്‌കാരത്തിന് സഖാക്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അളള്.

തിരുവനന്തപുരം: മദ്യവുമായി എത്തിയ വിദേശിയെ തടഞ്ഞ സംഭവത്തില്‍ കേരളാ പോലീസിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയതിനെ വിമർശിച്ച് അഡ്വ എ ജയശങ്കര്‍. അളളിനെപറ്റി മിണ്ടരുത് എന്ന തലക്കെട്ടോടെ റിയാസിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് ജയശങ്കറിന്റെ പ്രതികരണം.

കേരളാ പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്നും ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്നും റിയാസ് പറഞ്ഞു. ഇതിനെയാണ് അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎം നടത്തിയ അള്ള് സമരവുമായി താരതമ്യം ചെയ്ത് ജയശങ്കര്‍ പരിഹസിച്ചിരിക്കുന്നത്.

read also: ഭാര്യമാർ വാടകയ്ക്ക്: വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ പണം വാങ്ങി പുരുഷന്‍മാര്‍ക്ക് വാടകയ്ക്ക് നൽകുന്ന ഗ്രാമം

പോസ്റ്റിന്റെ പൂര്‍ണരൂപം

അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്!

1969ല്‍ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം സി അച്യുതമേനോന്‍ ബദല്‍ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാര്‍ക്‌സിസ്റ്റു ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് ‘അളള്’. നാല് ആണിയുണ്ടെങ്കില്‍ ഒരു അളളുണ്ടാക്കാം. ബസ്സിന്റെ ടയര്‍ പഞ്ചറാക്കാന്‍ അത്യുത്തമം.

ലോക സംസ്‌കാരത്തിന് സഖാക്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അളള്. അളളിനെ തളളിപ്പറയുന്നത് മാര്‍ക്‌സിസം ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്.

മരുമകന്‍ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button