മുംബൈ: ഐഎസ്എല്ലിനിടെ വിവാദ ലൈംഗിക പരാമര്‍ശം നടത്തിയ എടികെ മോഹന്‍ ബഗാൻ താരം സന്ദേശ് ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനും കേരളാ ബ്ലാസ്റ്റേഴ്സും തമ്മില്‍ നടന്ന മത്സരത്തിന് പിന്നാലെ, ‘പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു’ എന്നാണ് ജിങ്കന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
താരത്തിന്റെ പരാമര്‍ശം ഗൗരവത്തില്‍ എടുത്ത എഐഎഫ്എഫ് മേലില്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്കി. ജിങ്കന്റെ പരാമര്‍ശം എഐഎഫ്എഫിന്റെ അച്ചടക്കസമിതി ഗൗരവത്തില്‍ എടുത്തെങ്കിലും പിന്നാലെ, താരം തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ പൊതുമാപ്പ് പറഞ്ഞത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരിഗണിക്കുകയായിരുന്നു. ഇനി ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും പാനല്‍ വ്യക്തമാക്കി.
Read Also:- പരിക്ക്: ദീപക് ചാഹറിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും
തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ജിങ്കൻ ട്വിറ്ററിൽ കുറിച്ചു. ഒരു പോയിന്റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നുവെന്നും, ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെന്നും ജിങ്കന് പറഞ്ഞു.
Post Your Comments