Latest NewsKeralaNews

ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും പിന്തുണച്ചും മലയാളികള്‍

കൊച്ചി: കെജിഎഫ് പ്രമോഷന്‍ വേദിയില്‍ നായിക ശ്രീനിധി ഷെട്ടിയെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ അവഗണിച്ചെന്ന ആരോപണം ഉയരുന്നതിനിടെ, ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും പിന്തുണച്ചും മലയാളികള്‍. ഇത്തരമൊരു സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ വ്യക്തമാക്കിയത്.

Read Also : ദൈവതുല്യമായ ശക്തിയുണ്ടെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ പീഡിപ്പിച്ച മലയാളി: കൊടും കുറ്റവാളി ‘സഖാവ് ബാല’ മരിച്ചു

ശ്രീനിധിയുടെ ഫേസ്ബുക്ക് പേജില്‍, നിരവധിപ്പേര്‍ മാപ്പപേക്ഷയും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങിനിടയിലാണ് സംഭവം. വേദിയില്‍ എത്തിയ സുപ്രിയ മേനോന്‍ നായകന്‍ യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങിയെന്നാണ്് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ അവഗണന എന്നാണ്് സമൂഹ മാധ്യമത്തിലെ കമന്റുകള്‍.

അതേസമയം, സുപ്രിയ മുഴുവന്‍ കെജിഎഫ് ടീമിനോടും സംസാരിച്ചിരുന്നുവെന്ന് അവതാരകന്‍ രാജേഷ് കേശവ് പ്രതികരിച്ചു. എന്നാല്‍, വിഷയത്തില്‍ സുപ്രിയയെ അനുകൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. സുപ്രിയയുടെ പ്രവര്‍ത്തി മന:പൂര്‍വമാകാന്‍ സാധ്യതയില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സുപ്രിയയും ശ്രീനിധിയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളും വിമര്‍ശനത്തിന് മറുപടിയായി ചിലര്‍ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button