Latest NewsInternational

ട്വിറ്റർ ഇലോൺ മസ്കിനു തന്നെ : സ്വന്തമാക്കിയ വില അറിയാം

ന്യൂയോർക്ക്: സമൂഹ മാധ്യമങ്ങളിലെ ഭീമനായ ട്വിറ്റർ ഇനി വൻവ്യവസായിയായ ഇലോൺ മസ്കിന് സ്വന്തം. ഇതിനെ പറ്റിയുള്ള നിരവധി ആലോചനകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, എല്ലാത്തിനും ഒരു തീരുമാനമാവുന്നത് തിങ്കളാഴ്ചയാണ്.

ഏതാണ്ട് 44 ബില്യൺ യുഎസ് ഡോളറിനാണ് തിങ്കളാഴ്ച നടന്ന ഡീലിൽ, ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 2013 മുതൽ ഒരു പബ്ലിക് കമ്പനിയായിരുന്ന ട്വിറ്ററിന്റെ ചരിത്രം ഇതോടെ തിരുത്തി എഴുതപ്പെടുകയാണ്. ‘അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശിലയാണ്. അത്തരത്തിലുള്ള ജനാധിപത്യ വ്യവസ്ഥകളിൽ, ഭാവി ലോകത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കപ്പെടുന്ന ഒരു തിരക്കേറിയ ഡിജിറ്റൽ നഗര മേഖലയാണ് ട്വിറ്റർ’ മസ്ക് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

യൂറോപ്പിൽ ഏറ്റവും സ്വാധീനമുള്ള സാമൂഹികമാധ്യമങ്ങളിൽ ഒന്നായ ട്വിറ്ററിന്റെ എഡിറ്റോറിയൽ പോളിസിയെ ഈ ഡീൽ എങ്ങനെ ബാധിക്കുമെന്ന ചർച്ചയിലാണ് ഇന്റർനെറ്റ് പ്രേമികൾ. വ്യവസായ നേട്ടം മാത്രം നോക്കി പ്രവർത്തിക്കുന്ന മസ്കിന്റെ കൈകളിലേക്ക് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ട്വിറ്റർ എത്തുന്നത് അമേരിക്കയിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റി മറിക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button