Latest NewsKerala

പോലീസ് ചമഞ്ഞ് ലോഡ്ജില്‍ വെച്ച് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: പട്ടാമ്പിയിൽ മൂന്ന് പേര്‍ അറസ്റ്റില്‍

വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ.സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട്: പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസില്‍ മൂന്ന് പ്രതികളെ തൃത്താല പൊലീസ് പിടികൂടിയിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ.സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ,

പട്ടാമ്പിയിലെ ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു, 20 കാരിയായ യുവതി.  ഇതിനിടെ, തൊട്ടടുത്ത റൂമില്‍ താമസിക്കാനെത്തിയ പ്രതികള്‍ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ആള്‍മാറാട്ടം, പണം തട്ടാന്‍ ശ്രമം, പീഡന ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചമുത്തിയിട്ടുള്ളത്.

പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാല്‍, ഷൊര്‍ണൂര്‍ ഡിവൈഎസ്പി വി. സുരേഷിനാണ് അന്വേഷണ ചുമതല. തങ്ങൾ പോലീസുകാരാണെന്നു പറഞ്ഞാണ് യുവതിക്ക് നേരെ അക്രമം നടത്താൻ പ്രതികൾ തുനിഞ്ഞത്. രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button