KeralaLatest News

ഇനി കുഴി അടയ്ക്കണമെങ്കില്‍ പേര് ‘കെ റോഡ്’ എന്നാക്കണോ? പരിഹാസവുമായി ഹൈക്കോടതി

തിരുവനന്തപുരം: റോഡിലെ കുഴികൾ അടയ്ക്കാൻ പേരു മാറ്റി കെ. റോഡ് എന്നാക്കണോ എന്നു സർക്കാരിനോട് ഹൈക്കോടതി. നല്ല റോഡുകൾ പൗരന്റെ അവകാശമാണ്. റോഡുകളുടെ നിർമ്മാണം പൂർത്തിയായി ആറു മാസത്തിനകമാണ് റോഡു തകർന്നതെങ്കിൽ ഉത്തരവാദികളായ എൻജിനിയർമാർക്കും കരാറുകാർക്കും എതിരെ വിജിലൻസ് കേസെടുക്കണമെന്നു കോടതി നിർദ്ദേശിച്ചു.

അറ്റകുറ്റപ്പണി നടത്തുന്ന റോഡുകളുടെ കാര്യത്തിലും ഇതു ബാധകമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സഞ്ചരിക്കാൻ പറ്റാത്തവിധം പലയിടത്തും റോഡുകൾ തകർന്നു കിടക്കുകയാണ്.

വാഹനങ്ങൾ കുഴിയിൽ വീണും അല്ലാതെയും എല്ലാ ദിവസവും നടക്കുന്ന അപകടങ്ങൾ കണ്ടു നിൽക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സർക്കാരിനെ പരിഹസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button