Latest NewsKeralaNewsSaudi ArabiaInternationalGulf

ഇടിമിന്നൽ: സൗദിയിൽ യുവതി മരിച്ചു, ഒരാൾക്ക് പരിക്ക്

ജിസാൻ: സൗദിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ യുവതിയാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ട യുവതിയുടെ സഹോദരിക്കാണ് പരിക്കേറ്റത്. ജിസാൻ മേഖലയുടെ കിഴക്ക് അൽ അയ്ദാബി ഗവർണറേറ്റിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇടിമിന്നലുണ്ടായത്.

Read Also: ആഭ്യന്തര വിമാന സർവീസുകളിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ തലവൻ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യ. അസീർ, നജ്‌റാൻ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലകളിൽ മഴയെത്തുടർന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റിയാദ്, ശർഖിയ, ഖാസിം, ഹൈൽ മുതലായ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

Read Also: 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ: ഒടുവിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button