KeralaLatest NewsNews

ലോട്ടറി അടിച്ചതിന് ശേഷം ഉറങ്ങാൻ പറ്റുന്നില്ല, കുറെ ആൾക്കാർ പണം ചോദിക്കാൻ തുടങ്ങി: അനൂപ്

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ നറുക്കെടുപ്പ് വിജയ് ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു. ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേർ വിളിച്ചെന്നും, പലരും പണം ചോദിച്ച് തുടങ്ങിയെന്നും അനൂപ് പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനൂപ് തന്റെ അനുഭവവും ആശങ്കകളും പങ്കുവെച്ചത്. ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെയാണ് അനൂപിന് ലോട്ടറി അടിച്ചത്. ഇതോടെ ഇനി വിദേശത്തേക്ക് പോകുന്നില്ല എന്ന തീരുമാനത്തിലാണ് അനൂപ്.

‘ഏജൻസിയിൽ വെച്ച് തന്നെ കുറെ ആൾക്കാർ പണം ചോദിക്കാൻ തുടങ്ങിയിരുന്നു. കുറെ ആളുകൾ വിളിച്ചിട്ട് വീട്ടിലേക്ക് വരാം സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോൾ ടെൻഷൻ ഉണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാൻ തുടങ്ങും. എത്ര കൊടുത്താലും ആളുകൾക്ക് പറച്ചിൽ വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്. ഇനി അത് മാറും. ആളുകളുടെ ഫോൺകോളുകളും വീഡിയോ കോളും തുടർച്ചയായി ലഭിച്ചതിനാൽ ഇതുവരെ ശരിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല.

നറുക്കെടുപ്പിൽ വിജയമാകുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. നറുക്കെടുപ്പിൽ വിജയിച്ചപ്പോൾ എന്താണ് ചെയ്യേണ്ട കാര്യങ്ങൾ എന്ന് അറിയില്ലായിരുന്നു. ഇപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിലായി. പണം സേവ് ചെയ്ത ശേഷം മാത്രമേ മറ്റുകാര്യങ്ങൾ ആലോചിക്കുകയുള്ളൂ. വിവരങ്ങൾ അന്വേഷിച്ചു ബോധ്യപ്പെട്ട ശേഷം ചെയ്യും’, അനൂപ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button