Latest NewsNewsTechnology

ട്വിറ്ററിന്റെ പേയ്ഡ് വെരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു, പ്രതിമാസ നിരക്കുകൾ അറിയാം

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ നിന്നും കൂടുതൽ പണം ഈടാക്കുന്നുണ്ട്

ട്വിറ്ററിന്റെ ഏറ്റവും പുതിയ മാറ്റങ്ങളിൽ ഒന്നായ പേയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു. സബ്സ്ക്രിപ്ഷൻ മുഖാന്തരമാണ് ഉപയോക്താക്കൾക്ക് പേയ്ഡ് വെരിഫിക്കേഷൻ ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിമാസം 8 ഡോളർ അഥവാ 643 രൂപാ നിരക്കിലാണ് വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിനായി പണം നൽകേണ്ടത്. എന്നാൽ, ഇന്ത്യയിൽ നിന്ന് മാസം 8.9 ഡോളറാണ് (719 രൂപ) ബ്ലൂ ടിക്കിനായി ട്വിറ്റർ ഈടാക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ നിന്നും കൂടുതൽ പണം ഈടാക്കുന്നുണ്ട്.

പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക അടച്ചു കഴിഞ്ഞാൽ വെരിഫിക്കേഷൻ ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് ലഭിക്കുന്നതാണ്. ഇത് സംബന്ധിച്ച ട്വിറ്ററിന്‍റെ സന്ദേശങ്ങൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ബ്ലൂ ടിക്ക് ഉടമകൾക്ക് പ്രത്യേക മുൻഗണനകളും ട്വിറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്. ദൈർഘമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനും, പരസ്യങ്ങൾ ഇല്ലാത്ത വായനയും ഇതിലൂടെ ലഭിക്കും.

Also Read: പ്രണയത്തിനെതിരെ ക്ലാസെടുത്തു: മദ്രസാ അധ്യാപകനെ പള്ളിയിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ

ശതകോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി അഴിച്ചുപണികൾ നടത്തുന്നുണ്ട്. വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടാനാണ് പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം നടപ്പാക്കിയതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button