IdukkiLatest NewsKeralaNattuvarthaNews

അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് കൊ​മ്പ് ഷി​ബു അറസ്റ്റിൽ

ത​മി​ഴ്നാ​ട് ഏ​ർ​വാ​ടി​ക്കു സ​മീ​പ​ത്തു​ നി​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് കു​മ​ളി പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

കു​മ​ളി: കു​പ്ര​സി​ദ്ധ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് കൊ​മ്പ് ഷി​ബു എ​ന്ന ഷി​ബു സാ​മു​വേ​ൽ അറസ്റ്റിൽ. ത​മി​ഴ്നാ​ട് ഏ​ർ​വാ​ടി​ക്കു സ​മീ​പ​ത്തു​ നി​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് കു​മ​ളി പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കു​മ​ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​ നി​ന്നു മോ​ഷ​ണം​ പോ​യ ബൈ​ക്ക് ക​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ങ്ക​മാ​ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​ നി​ന്ന് 15000 രൂ​പ​യും ഒ​മ്പ​ത് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ്ര​തി മോ​ഷ്ടി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 31ഓ​ളം കേ​സു​ക​ൾ​ക്ക് പു​റ​മെ ത​മി​ഴ്നാ​ട്ടി​ലും ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : ഓട്ടോ സവാരിക്കിടെ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

മോ​ഷ്ടി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ർ​ഭാ​ഡ​ജീ​വി​തം ന​ട​ത്തി​വ​ന്ന പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി​യി​ൽ​ നി​ന്ന് തീ​ർത്ഥാ​ട​ക​വേ​ഷ​ത്തി​ൽ എ​ത്തി​യ കു​മ​ളി പൊലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ടു​ക്കി ജി​ല്ലാ പൊലീ​സ് മേ​ധാ​വി. വി.​യു. കു​ര്യാ​ക്കോ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പീ​രു​മേ​ട് ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ ആ​ന്‍റ​ണി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​ഖി​ൽ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ബൈ​ർ, സി​പി​ഒ​മാ​രാ​യ സ​ലി​ൽ, സാ​ദി​ക്ക്, ജോ​ജി, സി​ജോ സെ​ബാ​സ്റ്റ്യ​ൻ, ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button