ThrissurLatest NewsKeralaNattuvarthaNews

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘം : ഒരാൾ പിടിയിൽ, നാ​ലു​പേ​ർ ര​ക്ഷ​പ്പെ​ട്ടു

ഗു​ജ​റാ​ത്ത് ദ​ഹോ​ദ് ജി​ല്ല​യി​ലെ വ​രം​ഗേ​ദ മൊ​ഹാ​നി​യ അം​ദാ ബാ​യ് (54) ആ​ണ് പി​ടി​യി​ലാ​യ​ത്

ചെ​റു​തു​രു​ത്തി: ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘ​​ത്തെ ചെ​റു​തു​രു​ത്തി ബം​ഗ്ലാ​വ് പ​റ​മ്പി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്, എ​സ്.​ഐ ഫ​ക്രു​ദ്ദീ​നും സം​ഘ​വും എ​ത്തി​യ​പ്പോ​ൾ നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ മാത്രമാണ് പി​ടി​കൂ​ടാനായത്. ഗു​ജ​റാ​ത്ത് ദ​ഹോ​ദ് ജി​ല്ല​യി​ലെ വ​രം​ഗേ​ദ മൊ​ഹാ​നി​യ അം​ദാ ബാ​യ് (54) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഭാ​ര​ത​പ്പു​ഴ​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. പിടിയിലാ ആ​ളി​ൽ നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ കു​ത്തി പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നാണ് സം​ശ​യം. പി​ടി​യി​ലാ​യ മൊ​ഹാ​നി​യ അം​ദാ​ബാ​യി​യി​ൽ നി​ന്ന് വീ​ട് കു​ത്തി പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മോ​ഷ​ണ​കു​റ്റം ചു​മ​ത്തി​യാ​ണ് ഇയാളെ അ​റ​സ്റ്റ് ചെയ്തത്. മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button