Latest NewsIndia

ഭാര്യ കുടിവെള്ളം എടുത്തതിന് സൈനികനെ അടിച്ചു കൊന്നത് ഡിഎംകെ കൗൺസിലറും പോലീസുകാരനും! തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധം

കൃഷ്ണഗിരി: തമിഴ്നാട് കൃഷ്ണഗിരിയില്‍ സൈനീകന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംകെ നേതാവുള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായി. സമീപത്തെ കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളമെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡിഎംകെ നേതാവിന് പുറമെ ഒരു പൊലീസ് ഉദ്യോഗസ്ഥനും അ‌റസ്റ്റിലായി. കഴിഞ്ഞ എട്ടാം തീയതി തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലാണ് സൈനികന് മർദ്ദനമേൽക്കുന്നത്.

30 വയസ്സുള്ള കരസേന ഉദ്യോഗസ്ഥനായ ലാൻഡ്സ് നായിക് പ്രഭാകരൻ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ഇയാളുടെ ഭാര്യ സമീപത്തെ കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളം എടുത്തതായും ഇത് കൊണ്ട് വസ്ത്രം കഴുകിയതായും ആരോപണമുയർന്നു. ഇത് ചോദ്യം ചെയ്ത പ്രദേശത്തെ കൗൺസിലറായ ഡിഎംകെ നേതാവ് ചിന്നസ്വാമി, പ്രഭാകരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് വൈകിട്ടോടെ ചിന്ന സ്വാമിയുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി എത്തി പ്രഭാകരനെ മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രഭാകരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് 9 പേരെ അറസ്റ്റ് ചെയ്തു. ഡിഎംകെ നേതാവ് ചിന്ന സ്വാമി പുറമേ പോലീസ് ഉദ്യോഗസ്ഥനായ ഗുരു സൂര്യയും അറസ്റ്റിലായി. കൃഷ്ണഗിരി എസ്പി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ രാഷ്ട്രീയ പ്രകോപനമല്ല മറിച്ച് വ്യക്തിപരമായ കാരണത്താലാണ് കൊലപാതകമെന്ന് പ്രസ്താവിച്ചു. അതേസമയം, സംഭവത്തിൽ ആർമി അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button