Latest NewsNewsInternational

ന്യൂസിലാൻഡിൽ അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് ഇല്ല

ഏകദേശം 10 കിലോമീറ്ററോളം ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്

ന്യൂസിലാൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 ശതമാനം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള കെർമാഡെക് ദ്വീപിന് സമീപത്തായാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഏകദേശം 10 കിലോമീറ്ററോളം ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭൂകമ്പത്തെ തുടർന്ന് ആളപായമോ, നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കെർമാഡെക് ദ്വീപിന്റെ സമീപ പ്രദേശങ്ങൾ ജനവാസമില്ലാത്ത മേഖലയാണ്. സാധാരണയായി ഈ മേഖലയിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തവണ ഭൂകമ്പത്തിന് ഉയർന്ന തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

Also Read: ഇടുക്കിയിൽ വീണ്ടും രൂക്ഷമായ കാട്ടാന ആക്രമണം: വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും തകർത്തു, ചക്കകൊമ്പനെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button