KeralaNews

കിണറ്റില്‍ വീണ അമ്മയെയും കുഞ്ഞനുജത്തിയെയും രക്ഷിച്ചത്‌ ഏഴുവയസ്സുകാരി

മൂവാറ്റുപുഴ:കിണറ്റില്‍ വീണ അമ്മയെയും കുഞ്ഞനുജത്തിയെയും രക്ഷിച്ചത്‌ ഏഴുവയസ്സുകാരിയായ മൂത്ത മകള്‍.കിണറ്റില്‍ വീണ ഒന്നര വയസുകാരിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ അമ്മയും ആഴക്കിണറില്‍ കുരുങ്ങിയതോടെ ഏഴു വയസുകാരിയായ മൂത്ത മകള്‍ അലമുറയിട്ട് കരഞ്ഞ് അയല്‍വീടുകളിലേക്ക് ഓടുകയായിരുന്നു.കുഞ്ഞിന്റെ അലറി കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വടം കിണറ്റിലേക്കിട്ട് മഞ്ജുവിനോട് അതില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ട് അമ്മയെയും കുഞ്ഞിനെയും കരയ്ക്കെത്തിച്ചു.ഇന്നലെ വൈകിട്ട് നാലരയോടെ പായിപ്ര പഞ്ചായത്തിലെ സൊസൈറ്റിപ്പടി തെക്കേക്കര നാലുസെന്റ് കോളനിയിലാണ് സംഭവം. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് ജീവനക്കാരനായ തെക്കേക്കുടി സാബുവിന്റെ മകള്‍ തൃഷ (ഒന്നര), ഭാര്യ മഞ്ജു (28) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. .

ഓടികളിക്കുന്നതിനിടയില്‍ അരഭിത്തിയില്‍ കയറിയ കുഞ്ഞ് കിണറിന്റെ സംരക്ഷണമതിലില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 25 അടി ആഴമുള്ള കിണറ്റില്‍ പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ മഞ്ജു കിണറ്റിലെക്കെടുത്തു ചാടി മുങ്ങി താഴുകയായിരുന്ന കുഞ്ഞിനെ എടുത്ത് കിണറിന്റെ ഉള്‍ഭാഗത്തെ തിട്ടയില്‍ പിടിച്ചുനിന്നു. അങ്ങനെയാണ് മൂത്ത മകള്‍ രക്ഷകയായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button