India

കൊതുകുകളെ തുരത്താന്‍ പുതിയ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

അമരാവതി : കൊതുകുകളെ തുരത്താന്‍ പുതിയ പുതിയ പദ്ധതിയുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഡ്രോണുകളുമായാണ് കൊതുകുകളെ തുരത്താന്‍ ആന്ധ്രാപ്രദേശ്
സര്‍ക്കാര്‍ ഇറങ്ങുന്നത്. അഴുക്കുചാലുകള്‍ ഉള്‍പ്പെടെയുള്ള കൊതുകുശല്യം അധികമുള്ള പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കൊതുകളെ നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലും വിദഗ്ദരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും കൊതുകു നശീകരണത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്
സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. കൊതുകുകളെ നശിപ്പിക്കുന്നതിന് ഡ്രോണുകളെ ആശ്രയിക്കുന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗമെന്നാണ് ആന്ധ്രാസര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം.

ഡ്രോണുകളെ വിന്യസിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗ്ഗമെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലാണ് ഡ്രോണുകളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ നടന്ന ഉന്നതതല യോഗത്തിലാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. രാവിലെ 10 മണിയ്ക്ക് ആരോഗ്യമന്ത്രി കമിനേനി
ശ്രീനിവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാത്രിയാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button