കുവൈത്ത് സിറ്റി•കുവൈത്ത് അപ്പീല്‍ കോടതി ഏഴ് ബലാത്സംഗക്കേസ് പ്രതികളുടെ പത്ത് വര്‍ഷം തടവ് ശിക്ഷ വധശിക്ഷയാക്കി മാറ്റി.
മാനസിക വെല്ലുവിളി നേരിടുന്ന ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് കോടതിയുടെ വിധി.
പ്രതികളില്‍ നാലുപേര്‍ സ്വദേശികളും ഒരാള്‍ യെമനിയും ഒരാള്‍ ഇറാഖിയും മറ്റൊരു വിദേശിയുമാണ്. 13 കാരനായ കുട്ടിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് സംഘം ബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍, സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ക്യാന്‍സര്‍ ബാധിതനായ പിതാവിന്റെ ചികിത്സാര്‍ഥം മാതാപിതാക്കള്‍ ഫ്രാന്‍സിലായിരുന്നു. ഇവരുടെ അസാന്നിദ്ധ്യത്തില്‍ സഹോദരിയുടെ സംരക്ഷണത്തിലാണ് കുട്ടി കഴിഞ്ഞിരുന്നതെന്നും ഇരയുടെ അഭിഭാഷകന്‍ ഇബ്രാഹിം അല്‍ ബഥനി പറഞ്ഞു. ഏപ്രിലില്‍ ക്രിമിനല്‍ കോടതി പ്രതികളെള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് വാദിഭാഗം അപ്പീല്‍കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments