KeralaLatest NewsNews

ദളിതര്‍ക്കൊപ്പം ഭക്ഷണം : സാധാരണക്കാര്‍ക്ക് ഇടയില്‍ ഇറങ്ങിച്ചെന്ന്‍ അമിത് ഷാ

മൂന്ന്‍ ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തും ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടി നടത്തി. ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടതിന് ശേഷമാണ് പ്രഭാത ഭക്ഷണ പരിപാടിയില്‍ പങ്കെടുത്ത്. നിലവിലെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം ബിജെപി നിര്‍മ്മിക്കുക.

തുടര്‍ന്ന് തിരുവനന്തപുരം ചെങ്കല്‍ച്ചൂള ചേരിയില്‍ നിന്നാണ് അമിത് ഷാ പ്രഭാതഭക്ഷണം കഴിക്കുക. സംസ്ഥാന പര്യടനങ്ങളിലെല്ലാം ബിജെപി ദേശീയ അധ്യക്ഷന്‍ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പരിപാടി ഉള്‍പ്പെടുത്തിയിരുന്നു. ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് താന്‍ പ്രഭാതഭക്ഷണം കഴിക്കുന്നതെന്ന് ഇന്നലെ പ്രസംഗത്തിനിടയിലും അമിത് ഷാ പറഞ്ഞിരുന്നു.

95 ദിവസത്തെ രാജ്യപര്യടനത്തിലാണ് താനടക്കമുളളവര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അതില്‍ 15 ദിവസം താഴെത്തട്ടിലുളള പ്രവര്‍ത്തനത്തിനായി മാറ്റിവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം തൈക്കാട് 95ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടില്‍നിന്നാണ് അമിത്ഷായുടെ ഇന്നത്തെ പ്രഭാതഭക്ഷണം.

കൂടാതെ രാജാജി നഗര്‍ കോളനിയിലെ 96ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയോഗത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. ബിജെപി പ്രവര്‍ത്തകരും മാധ്യമതലവന്മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നുവൈകിട്ട് ആറുമണിക്കാണ് അദ്ദേഹം മടങ്ങുന്നതും. കേരളത്തില്‍ പാര്‍ട്ടി വിജയിച്ച് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിജെപിക്ക് ഇവിടെ സീറ്റ് നേടാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം. ശതമാനക്കണക്ക് വച്ചിരുന്നിട്ട് കാര്യമില്ല. കേരളത്തെ അങ്ങനെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറല്ല. വിജയിച്ചേ തീരുവെന്നും ഇന്നലെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button