Latest NewsIndiaNews

ട്രെയിനിലും ഇനി കടം പറഞ്ഞു ടിക്കറ്റെടുക്കാം : എങ്ങനെയെന്നോ?

കൊച്ചി: യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കുവാനുള്ള പുതിയ സാധ്യതകള്‍ തുറന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐആര്‍സിടിസിയുടെ സൈറ്റുപയോഗിച്ച്‌ തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇപെയ്മെന്റ് ലെയ്റ്റര്‍ എന്ന ഈ പദ്ധതി 2017 ജൂലൈ ഒന്നു മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളില്‍ പണം അടച്ചാല്‍ മതിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സൗകര്യം ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്.

എന്നാൽ ഈ സംവിധാനം വരുന്നതോടെ തത്കാല്‍ ടിക്കറ്റുകള്‍ക്ക് പണമായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ വീട്ടില്‍ നിന്ന് ടിക്കറ്റിനുള്ള പണം നല്‍കാം. ബുക്കിംഗ് ആരംഭിച്ച്‌ മിനിറ്റുകള്‍ക്കകം ബുക്കിംഗ് പൂര്‍ത്തിയാകുമെന്നാണ് റെയില്‍ വേ അറിയിക്കുന്നത്. 130,000 തത്കാല്‍ ഇടപാടുകളായിരിക്കും പ്രതിദിനം നടക്കുക. ഈ ക്യാഷ് ഓൺ ഡെലിവറി സമ്പ്രദായം വരുന്നതോടെ ഏഴ് മുതല്‍ 15 ദിവസത്തിനുള്ളില്‍ പണം റീഫണ്ട് ചെയ്യാനും സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button